പുതുപ്പള്ളി: ജോര്‍ജിയന്‍
തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ്
വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. പുതുപ്പള്ളി, എറികാട് കരകളെ
പ്രതിനിധീകരിച്ചെത്തിയ കൊടിമരങ്ങള്‍ പള്ളിക്കുമുമ്പില്‍ സ്ഥാപിച്ചശേഷമാണ്
ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ കൊടിയേറ്റ് നടന്നത്.
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ മുഖ്യകാര്‍മികരായി.
പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം വാദ്യമേളങ്ങളും കതിനാവെടികളും പള്ളിമണിയും മുഴങ്ങിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്കര്‍മം നടന്നു.