ഇത്തിത്താനം : വീടുകളുടെയും ദേവാലയങ്ങളുടെയും
നിര്‍മ്മാണങ്ങളിലും വിവാഹം തുടങ്ങിയ ആഘോഷങ്ങളിലും കാണിക്കുന്ന ധൂര്‍ത്തും
ആഡംബരങ്ങളും പൊങ്ങച്ചങ്ങളും ഒഴിവാക്കി നിര്‍ധനരായ രോഗികളെ സഹായിക്കണമെന്ന്
എസ്.ബി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് വട്ടക്കളം
അഭ്യര്‍ത്ഥിച്ചു. ഇത്തിത്താനം ഹില്‍വ്യു റസിഡന്റ്സ് അസോസിയേഷന്
അംഗങ്ങള്‍ക്ക് നല്കുന്ന സൗജന്യമരുന്നുവിതരണത്തിന്റെ ഉദ്ഘാടനം
നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ
പ്രവര്ത്തനപരിധിയില്വരുന്ന മുഴുവന്‍ വീടുകളുടെയുംപരിസരം
ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി ശുചിയാക്കി കൊതുകുവിമുക്തമാക്കാന്
തീരുമാനിച്ചു. ജീവന്‍രക്ഷാ മരുന്നുകളുടെ വിലവര്‍ധനയില്‍ യോഗം ആശങ്ക
രേഖപ്പെടുത്തി. പ്രസിഡന്റ് സ്കറിയാ ആന്റണി വലിയപറമ്പിലിന്റെ
അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ സെക്രട്ടറി ബാബു കൂടത്തില്‍, ട്രഷറര്‍
ജയിന്ബാബു, പ്രജീത രക്കേഷ്, റെന്നി ചിറത്തലാട്ട് എന്നിവര്‍ സംസാരിച്ചു.
Thursday, 16 July 2015
Related Posts:
Blessing of the Holy Muron Held at Genocide Memorial in Bikfaya Catholicos of the Great House of Cilicia His Holiness Aram I blessed… Read More
Pravasi Sanghamam at Pampady Dayara Pravasi Sanghamam at Mar Kuriakose Dayara, Pothanpuram, Pampady Ph… Read More
അല്‍ഫോന്‍സാ സന്നിധി ഉണര്‍ന്നു ഭരണങ്ങാനം: സഹനജീവിതം ലോകത്തിന് മാതൃകയായി പകര്‍ന്ന വ… Read More
അർമേനിയൻ രക്തസാക്ഷികളെ അനുസ്മരിച്ച് സഭാനേതാക്കൾ … Read More
0 അഭിപ്രായ(ങ്ങള്):