Monday, 20 July 2015

അല്‍ഫോന്‍സാ സന്നിധി ഉണര്‍ന്നു





ഭരണങ്ങാനം: സഹനജീവിതം ലോകത്തിന് മാതൃകയായി പകര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. ജനലക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഭൗതികകാഴ്ചപ്പാടില്‍ ഒന്നുമില്ലാതിരുന്ന വി.അല്‍ഫോന്‍സ ജീവിതത്തില്‍ അനിതരസാധാരണമായ വിശുദ്ധിയും ദൈവഹിതത്തോടുള്ള വിധേയത്വവും സഹനത്തോടുള്ള ആഭിമുഖ്യവുംവഴി ജനലക്ഷങ്ങളെ ഇന്ന് കീഴടക്കിയിരിക്കുകയാെണന്ന് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ച് സന്ദേശം നല്‍കിയ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് അര്‍പ്പിച്ച കുര്‍ബാനയില്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദേശം നല്കി. സഹന, ത്യാഗങ്ങളെ ജീവിതത്തില്‍ സ്വീകരിച്ച അല്‍ഫോന്‍സാമ്മ ശബ്ദായമാനമായ ലോകത്തില്‍ നിശ്ശബ്ദതയുടെ വേറിട്ടൊരു ജീവിതത്തിന് മാതൃകയായി. ആ നിശ്ശബ്ദ സഹനങ്ങളെ ദൈവം വലുതായി കണ്ടതിനാല്‍ അമ്മയുടെ വിശുദ്ധി ലോകം തിരിച്ചറിഞ്ഞു. ആ വിശുദ്ധിയുടെ പരിമളമാണ് തന്റെ സഹനത്തിലൂടെ വിശുദ്ധ, ലോകമെങ്ങും പരത്തിയതെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി കെ.എം.മാണി, ജോയി എബ്രഹാം എം.പി. തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. ജൂലായ്് 28 വരെയാണ് തിരുനാള്‍. തിരുനാള്‍ ദിവസങ്ങളിലെല്ലാം രാവിലെ 5.30 നും 6.30 നും 8.30 നും 11 നും വൈകുന്നേരം അഞ്ചിനും കുര്‍ബാന നടക്കും. രാവിലെ 11നുള്ള കുര്‍ബാന ബിഷപ്പുമാരുടെ കാര്‍മികത്വത്തിലാണ്. പ്രധാന തിരുനാള്‍ ദിനമൊഴികെ എല്ലാ ദിവസവും 6.30 നു ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും.20നു തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, 21നു ജഗദല്‍പുര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, 22 നു മാര്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍,23 നു മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍, 24ന് മാര്‍ ജോസഫ് പൊരുന്നേടം,25 ന് മാര്‍ തോമസ് മാര്‍ കൂറിലോസ്, 26 ന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം ,27ന് രാവിലെ 11ന് മാര്‍ റെമീജിയോസ് ഇഞ്ചനാനി, വൈകീട്ട്്് അഞ്ചിന് മാര്‍ ഫ്രാങ്കോ മുളയ്ക്കല്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.പ്രധാന തിരുനാള്‍ ദിനമായ 28 നു രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി കുര്‍ബാനയുണ്ട്


(Mathrubhumi)

Related Posts:

0 അഭിപ്രായ(ങ്ങള്‍):