Thursday, 14 May 2015

സുരക്ഷിതമായ ഭക്ഷണമാണ് ഇന്നിന്റെ ആവശ്യം: മാര്‍ ജോസഫ് പെരുന്തോട്ടം



          ആധുനിക കാലഘട്ടത്തില്‍ സമൂഹം നേരിടുന്ന വെല്ലുവിളിയാണ് സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യതക്കുറവെന്നും ഇതിനെ പ്രതിരോധിക്കാന്‍ ജൈവപച്ചക്കറി കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്ന ശുദ്ധമായ പച്ചക്കറി ഭക്ഷിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മീഡിയാവില്ലേജിന്റെ നേതൃത്വത്തില്‍ 'ജീവനം - ആയുസ്സുകൂട്ടാന്‍ അടുക്കളത്തോട്ടം' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 22, 23, 24 തിയ്യതികളില്‍ മീഡിയാവില്ലേജില്‍ നടക്കുന്ന ജീവനം മേളയ്ക്ക് മുന്നോടിയായിനടന്ന സമ്മേളനത്തില്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ഫാ. ജോസ് നിലവന്തറ, സിബിച്ചന്‍ തരകന്‍പറമ്പില്‍, സി.ജെ.ജോസഫ് ചെമ്പകത്തുപറമ്പില്‍, ജി.നീലകണ്ഠന്‍ പോറ്റി, സലിം മുല്ലശ്ശേരി, ബേബിച്ചന്‍ മാന്തറ, മണിയപ്പന്‍ പള്ളിക്കൂട്ടുമ്മ തുടങ്ങിയവര്‍ സംസാരിച്ചു.

Related Posts:

0 അഭിപ്രായ(ങ്ങള്‍):