Friday, 29 May 2015

സൗജന്യ പ്രകൃതിചികിത്സ-യോഗ നഴ്‌സിങ് കോഴ്‌സ്‌










കൊച്ചി: കേന്ദ്രസര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പുണെ, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്ചുറോപ്പതി നടത്തുന്ന ദ്വിവത്സര സൗജന്യ പ്രകൃതിചികിത്സ-യോഗ നഴ്‌സിങ്  കോഴ്‌സിലേക്ക് പ്രവേശനം നല്‍കുന്നു. ഫീസില്ല. താമസവും ഭക്ഷണവും സൗജന്യം. പ്രായപരിധി 18-30.
സയന്‍സ് വിഷയമെടുത്ത് പ്ലസ് ടു പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 1-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മുതല്‍ എറണാകുളം കാക്കനാടുള്ള നേതാജി പ്രകൃതിചികിത്സ-യോഗ കേന്ദ്രത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: ഡോ. ബാബു ജോസഫ്, ഫോണ്‍: 9567377377.

Related Posts:

0 അഭിപ്രായ(ങ്ങള്‍):