ശുശ്രൂഷകര്‍ ആന്തരിക വിശുദ്ധികൊണ്ട് സമൂഹത്തെ സ്വാധീനിക്കുന്നവരാകണം: പ. കാതോലിക്കാ ബാവാ
പരുമല: ശുശ്രൂഷകര്‍ ആന്തരീക വിശുദ്ധികൊണ്ട് വിശുദ്ധ ആരാധനയിലൂടെ
സമൂഹത്തെ സ്വാധീനിക്കുന്നവരാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ
പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പരുമല സെമിനാരിയിലെ നടന്ന അഖില മലങ്കര
ശുശ്രൂഷക സംഘം 9-ാമത് വാര്‍ഷിക സമ്മേളത്തോടുബന്ധിച്ച് നടന്ന സമാപന സമ്മേളനം
ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഫാ.ഡോ. റെജി മാത്യു
അധ്യക്ഷത വഹിച്ചു. സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ഡോ. റോയി
മാത്യു മുത്തൂറ്റ്, പ്രൊഫ. ബാബു വര്‍ഗ്ഗീസ്, ഫാ. ജോണ്‍ മാത്യൂസ് മനയില്‍,
ഫാ. സി.പി. അലക്സാണ്ടര്‍, ഫാ. യാക്കോബ് തോമസ്, ഫാ. ഷിബു കുര്യന്‍, ജിമ്മി
ചാക്കോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. Photos
Speech by HH Paulose II
Closing Ceremony
0 അഭിപ്രായ(ങ്ങള്‍):