Friday, 29 May 2015

സൗജന്യ പ്രകൃതിചികിത്സ-യോഗ നഴ്‌സിങ് കോഴ്‌സ്‌

സൗജന്യ പ്രകൃതിചികിത്സ-യോഗ നഴ്‌സിങ് കോഴ്‌സ്‌









കൊച്ചി: കേന്ദ്രസര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പുണെ, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്ചുറോപ്പതി നടത്തുന്ന ദ്വിവത്സര സൗജന്യ പ്രകൃതിചികിത്സ-യോഗ നഴ്‌സിങ്  കോഴ്‌സിലേക്ക് പ്രവേശനം നല്‍കുന്നു. ഫീസില്ല. താമസവും ഭക്ഷണവും സൗജന്യം. പ്രായപരിധി 18-30.
സയന്‍സ് വിഷയമെടുത്ത് പ്ലസ് ടു പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 1-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മുതല്‍ എറണാകുളം കാക്കനാടുള്ള നേതാജി പ്രകൃതിചികിത്സ-യോഗ കേന്ദ്രത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
വിവരങ്ങള്‍ക്ക്: ഡോ. ബാബു ജോസഫ്, ഫോണ്‍: 9567377377.

Orthodox Susrooshaka Samgham Camp at Parumala


ശുശ്രൂഷകര്‍ ആന്തരിക വിശുദ്ധികൊണ്ട് സമൂഹത്തെ സ്വാധീനിക്കുന്നവരാകണം: പ. കാതോലിക്കാ ബാവാ

പരുമല: ശുശ്രൂഷകര്‍ ആന്തരീക വിശുദ്ധികൊണ്ട് വിശുദ്ധ ആരാധനയിലൂടെ സമൂഹത്തെ സ്വാധീനിക്കുന്നവരാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പരുമല സെമിനാരിയിലെ നടന്ന അഖില മലങ്കര ശുശ്രൂഷക സംഘം 9-ാമത് വാര്‍ഷിക സമ്മേളത്തോടുബന്ധിച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഫാ.ഡോ. റെജി മാത്യു അധ്യക്ഷത വഹിച്ചു. സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ഡോ. റോയി മാത്യു മുത്തൂറ്റ്, പ്രൊഫ. ബാബു വര്‍ഗ്ഗീസ്, ഫാ. ജോണ്‍ മാത്യൂസ് മനയില്‍, ഫാ. സി.പി. അലക്സാണ്ടര്‍, ഫാ. യാക്കോബ് തോമസ്, ഫാ. ഷിബു കുര്യന്‍, ജിമ്മി ചാക്കോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. Photos


 Speech by HH Paulose II
 

Closing Ceremony

  


sisrooshaka_sangam_camp   sisrooshaka_sangam_camp1

Joint Statement on the Second Anniversary of the Kidnapping of Archbishops Paul and John

 Joint Statement on the Second Anniversary of the Kidnapping of Archbishops Paul and John
A Joint Statement Issued by the two Patriarchates of Antioch and of All the East:


kidnapped_bishops1 
The Greek (Roum) Orthodox Church and the Syriac Orthodox Church
On the occasion of the second anniversary of kidnapping the two Metropolitans of Aleppo: His Eminence Paul (Yazigi) and His Eminence John (Abraham) on April 22, 2013
Damascus April 22, 2015
“It is for our hope in the resurrection of the dead that I am on trial.” (Acts 23:6)
Paul and John are on trial; the Christian persecution for Evangelization of the first century has now returned to this land. Such persecution is not common in the East or in modern times. The consequences of this trial are not only earthly but heavenly. In this struggle, the Great Judge will prevail, for His judgement is both the case of True Man and True God.
Maybe this trial is unfair, most probably because the kidnapped are not able to plead their case. But their testimony resounds ceaselessly by their spirit and life, and echoes in the wilderness of this world.
O brethren of the Word, you are our children in Aleppo; in you and among you we planted the seeds of the true word, the word of witnessing and of ministry. Behold, the plant is growing! We see this growth in you and we are proud of its fruit. We are astounded by your perseverance, which strengthens our perseverance. We exalt your steadfastness which sustains us. We esteem your patience, which recompenses our patience. How not? You are the crown of our glory and pride (1 Thess 2.19,20) in this trial against evangelization.
O brethren of Faith, we are on trial because of what we believed in and evangelized and we served by the hand, heart and conscience. We live today on earth so that we can live thenceforth in Heaven. Man has the right to believe in the True God, and to faithfully minister with this faith his neighbor as himself. Our belief in the True Man, leads us to serve Him anywhere we are, but we will continue to be citizens where we are today. We will not deviate one iota from this determination. It deserves every sacrifice in defense of human dignity. Man is oppressed and dehumanized by the contemporary human market which offers people as a commodity in a wicked commerce. The sting of dehumanization shall be broken in thistrial against dignity.
O brethren of hope, be not oblivious to the fact that we are on trial “ for our hope in the resurrection of the dead”. (Acts 23:6) St. Paul attested once, and we declare it out loud: they want to eradicate the future at the expense of the present! However, they do not know that the Lord of heaven and earth, Who created them both, also provided that we may traverse the distance separating the two in spirit through Faith, and may attain the future with God-given hope toward achieving His promise to us. The present life is transient, but the future one is permanent.
We all look forward in great expectation, remaining steadfast with this hope in the face of death, crouching close to destroy your bodies and souls. However, our hope in the resurrection of Christ has broken the sting of death in this trial against endurance.
O brethren of love, it is undeniable that when facing such a trial one must confront it with his true identity and faith. If we betray the love of Christ towards us, our hearts and consciences grow dim. When we see you strong and consistent, brethren, our hearts rejoice with the sight of your love among the wreckage of fallen humanity, whose self-centeredness has truly reached the gates of Hades. By your love we conquer everything, and by it you overcome all forms of death, so that you may enter into the Kingdom of the God of Love. Amongst devastation, death and foul play, the evidence of your love will be built as a final judgment in the trial against conscience.
O brethren of blood, you have been judged, or you will be judged. Some of you have received the favorable judgment of God to be martyrs and confessors, and some of you live the testimony of unsurpassed hope, in silence or under threat, in weakness or in agony. However, by your perseverance you muzzled those who lay a wager for your betrayal, apostasy, and feebleness in the face of weakness, enticement, or threat. Your blood, whether still pulsating or shed, is a balm to your families and to your brethren, and a seal of victory in the trial against immortality.
O brethren of truth, be assured that anyone who has declared victory over truth and hidden falsehood is silenced. We see them through the eyes of the heart, and fathom what is noticeable in them, in their words (media) and actions, as well as in their secret intentions, and consciences. No truth will supersede the truth of God and man, regardless of their sins. This is the cry of John in all of us: “He that loveth not his brother abideth in death. Whosoever hateth his brother is a murderer.” (1 Jn 3:14 to 15). We will not compromise when it comes to human beings, and we will not yield to anything except to the truth. We proclaim it with you, at the heart of your suffering, struggle, steadfastness, and courage. By this, you have disclosed their evident error in the trial against truth.
O brethren and compatriots, your wounds are our wounds, and your pain is our pain, your suffering is our suffering, and your tears are our tears, and your life is our life. Our hands are extended to you, and our hearts have room for all of you. Let us shake hands, talk to each other, have peace, reconciliation, mutual understanding, cooperation, and integration. A solution is not achieved by violence, but by multiple forms of dialogue. Let’s act now. Fear comes when human civilization perishes and disappears, and when this trial is prolonged. With you we raise the flag of thepartnership in the trial against unity.
O brethren of fate, our East; we are the sand of its deserts, dirt of its fields, rocks of its mountains, water of its rivers, roots of its trees. If they vanish, life will no longer exist or it will have no meaning. Our East has become an open arena for all evils. The bargain of this trial is to demolish life in its cradle, shatter civilizations, remove the rudiments of its landmarks, conceal its characteristics, displace man, destroy history, and disfigure the identity of God. Our victory of truth on earth is derived from heaven, but not by calling upon God to be exploited, as impulses of passions, of which heaven is completely acquitted! We are devoted to stay in the East, to which we belong, of which we are, in which we bear witness to our faith, from which our witness starts out, and on which we build our humanity. The one God was not for us a subject of dispute, and reason for fighting, or cause of division. We learned to address Him as “Our Father” (Matthew 6.9), so we are all, “Brethren.” We can speak to everyone in truth and love, and “to lay down our lives for them” (1 Jn 3:16); and so we are able to confess that we share a common destiny. Either we all hold tight together, or we all lose! No believer or nonbeliever, whether from the East or outside it, can bear a false witness, blinded to what is going on here. With you we raise the banner of brotherhood, confounding the false witnesses the trial against human and religious.
O brethren in humanity, our cause is beyond one group or nation, and wider than one region. Our ordeal is a test for all humanity in the contemporary world, which is distorted by its enslavement and various distractions. We are thankful for all those who are aware of these perils, and for those who are striving to contain them, treat them, and prevent them. We will not become a cause to be resolved and decrypted. We are not like this, for you are our cause! We are vigilant, from our dwelling place, over the consciences of those who willingly continue to eradicate our cause: the cause of the true human and the true God. Is it not unreasonable for roles to be exchanged, so that the sentenced might become a judge, even if he was in a cell, and the judge might become sentenced, even though he is sitting on the judgment seat?
O brother in completeness, He Who was incarnate for us, carried our nature, endured unjust sentence, ascended on the Cross, went to Hades and then rose to heaven, has taught us that we are your “brethren”, unworthy though we be, and that “your Father is our Father and your God is our God” (Jn 20:17). Our peace and joy in you have reached to a level whose height and depth is unattainable in our spiritual life, and whose length and width is immeasurable in our material life! It is a joy, and peace, according to the measure of the giver: “My Peace I leave with you, My joy I give unto you… no man taketh from you.” (Jn 14:27; 16:22). You have determined to give us your joy and your peace! How great is our victory, and how benevolent is God’s judgment!
poster_at_balamand.preview
These are the ten categories of the brethren, and the “book” of our complete defense, which we “took out of the right hand of Him that sat upon the throne.” (Rev 5:7). This is our good news to you; “Listen to them” (Acts 2:14), so great is our consolation in you. We are all aware that the trial is not over yet, as we have yet many rounds, according to the will of the Holy One. “What shall we say then? Is there unrighteousness with God? God forbid… What if God, willing to show His wrath, and to make His power known, endured with much longsuffering the vessels of wrath fitted to destruction: and that He might make known the riches of His glory on the vessels of mercy, which He had afore prepared unto glory… “(Romans 9:14; 22-23).
This is a victory of the right hand of the Most High, accomplished through you and through us! As our unceasing encounter is sustained in prayer for all, we lift it up to Thee, O Lord, for unto Thee belongs, glory, power, worship, and dominion forever! Amen.

Translated by Archdiocese Office

Thursday, 28 May 2015

പേരന്റ്സ് ആൻഡ് കപ്പിൾസ് കോൺഫറൻസ് സമാപിച്ചു

പേരന്റ്സ് ആൻഡ് കപ്പിൾസ് കോൺഫറൻസ് സമാപിച്ചു


പോർട്ട് ചെസ്റ്റർ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പോർട്ട് ചെസ്റ്റർ സെന്റ് ജോർജ് ദേവാലയത്തിൽ പേരന്റ്സ് ആൻഡ് കപ്പിൾസ് കോൺഫറൻസ് വിജയകരമായി നടന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കോളോവോസിന്റെ നേതൃത്വത്തിലും ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസിന്റെ സഹകരണത്തിലും നടത്തപ്പെട്ട പ്രാർഥനയോടെ പരിപാടികൾക്ക് തുടക്കമായി. വെസ്റ്റ് ചെസ്റ്റർ പളളി വികാരി റവ. ഡോ. ജോർജ് കോശി സ്വാഗതം പറഞ്ഞു. പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന മാർ നിക്കോളോവോസിന് അദ്ദേഹം ഭാവുകങ്ങൾ നേർന്നു.
Couples Conference

ദൈവത്തെ മുൻ നിർത്തിയ കുടുംബം ഉദാത്തമായ ക്രിസ്തീയ മാതൃക എന്ന ബൈബിൾ വചന ഭാഗം (യോശുവ 24 :15) ആധാരമാക്കി സന്ദേശം നൽകി മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് മുഖ്യ പ്രഭാഷകൻ ഫാ. ഏബ്രഹാം ജോർജ്, ഗ്രൂപ്പ് ചർച്ചകളുടെ നേതൃത്വം വഹിക്കാനെത്തിയ വെരി. റവ. ഡോ. ചാഡ് ഹാർട്ട് ഫീൽഡ്, അദ്ദേഹത്തിന്റെ പത്നി മറ്റുഷ്ക തെക്കല, ഫാ. സുജിത് തോമസ്, ഡോ. ജസ്റ്റിൻ സഖറിയ എന്നിവരെ മർത്തമറിയം വൈസ് പ്രസിഡന്റ് ഫാ. ടി. എ. തോമസ് പരിചയപ്പെടുത്തി.

വെരി. റവ. കെ. മത്തായി കോർ എപ്പിസ്കോപ്പാ, വെരി റവ. ആദായി പൗലോസ് കോർ എപ്പിസ്കോപ്പ, വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ. റവ. ഡോ. ജോർജ് , ഫാ. ജോർജ് മാത്യു, ഫാ. മാത്യൂ തോമസ്, ഫാ. അലക്സ് കെ. ജോയ്, റവ. ഡോ. രാജു വർഗീസ്, ഫാ. ഷിബു ഡാനിയേൽ, ഫാ. വി.എം. ഷിബു, ഫാ. ജോൺ ശങ്കരത്തിൽ, ഫാ. ബോബി പീറ്റർ, ഫാ. പൗലൂസ് ടി. പീറ്റർ, റവ. ഡീക്കൻ ഗീവർഗീസ് കോശി എന്നിവർ സന്നിഹിതരായിരുന്നു. കോൺഫറൻസിന് ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് ഇടവകയിലെ റവ. ഡോ. ജോർജ് കോശിയുടെയും ഇടവകാംഗങ്ങളുടെയും മർത്തമറിയം സമാജത്തിലെ അംഗങ്ങളുടെയും സഹകരണത്തിന് കോൺഫറൻസ് കോ ഓർഡിനേറ്റർ ഷൈനി രാജു നന്ദി അറിയിച്ചു.
Couples Conference

സത്യസന്ധവും സുതാര്യവുമായ ദൈവ ഭയം കുടുംബ ജീവിതത്തിന്റെ അടിസ്ഥാന ശില എന്ന വിഷയത്തെക്കുറിച്ച് ഫാ. ഏബ്രഹാം ജോർജ് (എബിയച്ചൻ) മുഖ്യ പ്രഭാഷണം നടത്തി. ആരാധനയും സ്തുതിയും ഓർത്തഡോക്സ് പശ്ചാത്തലത്തിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫാ. സുജിത തോമസ് നടത്തിയ സെഷൻ ശ്രദ്ധയമായി. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ കുട്ടികളുടെ ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി സേവനമനുഷ്ഠിക്കുന്ന ഡോ. ജസ്റ്റിൻ സഖറിയ ശിശുക്കളുടെ ആരോഗ്യരംഗത്തെ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് സ്ഥിതി വിവരക്കണക്കുകൾ ഉദ്ധരിച്ച് നടത്തിയ വർക് ഷോപ്പ് വിജ്ഞാനപ്രദമായി. മിഷനറി ദമ്പതികളായ വെരി റവ. ഡോ. ചാഡ് ഹാർട്ട് ഫീൽഡും മറ്റുസ്ക തെക്ല ഹാർട്ട് ഫീൽഡും സഭയും പ്രേക്ഷിത ശുശ്രൂഷയും എന്ന വിഷയത്തെ പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ ആഴത്തിൽ അപഗ്രഥിച്ചു സംസാരിച്ചു. സെന്റ് ജൂലിയാന സൊസൈറ്റിയുടെ സ്ഥാപകയും സെന്റ് വ് ളാഡിമർ സെമിനാരി പ്രവർത്തകയുമായ മറ്റുസ്ക ഹാർട്ട് ഫീൽഡും വെരി. റവ. ഡോ. ചാഡ് ഹാർട്ട് ഫീൽഡും ആഫ്രിക്ക മുതൽ അലാസ്ക വരെ പ്രേക്ഷിത ശുശ്രൂഷ ചെയ്യുന്നു.
Couples Conference


കോൺഫറൻസിനോടനുബന്ധിച്ച് പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന മാർ നിക്കോളോവോസിന് ആയുരാരോഗ്യങ്ങളും മംഗളങ്ങളും നേർന്ന് സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ മെത്രാപ്പോലീത്ത കേക്ക് മുറിച്ചു. സെന്റ് ജോർജ് ഇടവകാംഗം അലക്സാണ്ടർ വർഗീസ് തിരുമേനിക്കുവേണ്ടി തയാറാക്കിയതായിരുന്നു കേക്ക്.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗങ്ങളായ അജിത് വട്ടശേരിൽ, ഷാജി കെ. വർഗീസ്, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം പോൾ കറുകപ്പിളളി, സമാജം ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മർത്തമറിയം സമാജം നോർത്ത് ഈസ്റ്റ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ടി. എ. തോമസ് യോഗ നടപടികൾ നിയന്ത്രിച്ചു. സെക്രട്ടറി സാറാ വർഗീസ് നന്ദി അറിയിച്ചു. മാർ നിക്കോളോവോസിന്റെ പ്രാർഥയോടും ആശീർവാദത്തോടും കോൺഫറൻസ് സമാപിച്ചു.
Couples Conference

Wednesday, 27 May 2015

ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു

ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു

 
മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ ഏഴാം കാതോലിക്കാ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ ഓര്‍മ്മപെരുന്നാള്‍  പരിശുദ്ധ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പത്തനാപുരം മൌന്റ്റ്‌ താബോര്‍ ദയറയില്‍ ആചരിച്ചു.പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ പത്തനാപുരം ദയറ ചാപ്പലില്‍ വി.കുര്‍ബാന അര്‍പ്പിച്ചു, മെത്രാപ്പോലീത്തമാര്‍ വി.കുര്‍ബാനയില്‍ സഹകാര്‍മ്മീകത്വം വഹിച്ചു.തുടര്‍ന്നു കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തി.പരിശുദ്ധ വലിയ ബാവായുടെ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ചു അടൂര്‍- കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പദയാത്രയ്ക്ക് ഭദ്രാസനാധിപന്‍ ഡോ.സഖറിയ മാര്‍ അപ്രേം നേത്രത്വം നല്‍കി

didimos_bava_orma2didimos_bava_orma

didimos_bava_orma1  didimos_bava_orma3

Friday, 22 May 2015

ആരാധാനാലയത്തെ കുറിച്ചുള്ളത് വ്യാജ പരാതി -ഹൈലാന്‍ഡ് ഇമ്മാനുവല്‍ ഫെലോഷിപ്പ്

ആരാധാനാലയത്തെ കുറിച്ചുള്ളത് വ്യാജ പരാതി -ഹൈലാന്‍ഡ് ഇമ്മാനുവല്‍ ഫെലോഷിപ്പ്

കൊച്ചി: കോടനാട് എമ്പക്കോട് കരയില്‍ ഹൈലാന്‍ഡ് ഇമ്മാനുവല്‍ േെഫലാഷിപ്പ് സ്ഥലം വാങ്ങി പണിയുന്ന ആരാധാനാലയത്തെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരാധനാലയം പണിയുന്നതിന് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തികരിച്ച്, ജില്ലാ കളക്ടറുടെ അനുമതിയും നേടിയിട്ടുണ്ട്. ചില സാമൂഹിക ദ്രോഹികള്‍ ആരാധനാലയത്തിന്റെ പണികള്‍ തടസ്സപ്പെടുത്തുകയാണെന്നും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഹൈലാന്‍ഡ് ഇമ്മാനുവല്‍ ഫെലോഷിപ്പ് ഭാരവാഹികളായ ബേസില്‍ ജോസ്, ബോസ് ചെറിയച്ചേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വിശ്വാസത്തിന്റെ പേരിൽ ദൈവത്തെ നഷ്ടപ്പെടുത്തുന്നു: മാർ ക്രിസോസ്റ്റം



Thursday, 21 May 2015

LHC cancels bails of accused Muslim in case of burning alive Christian couple

LHC cancels bails of accused Muslim in case of burning alive Christian couple
 

Lahore: May 19, 2015. (PCP) The Lahore High Court ordered to cancel bails of Muslims accused in case of Christian couple lynched in Kot Radha Kishan on application of The Voice Petition.

All accused in FIR of Christian couple burnt alive in furnace of Kiln factory on accusation of blasphemy in November 2014, were bailed out by lower courts.

Aneeqa Maria Advocate and CEO of The Voice in a press release today expressed satisfaction on her lawyer’s teams to present effectively the case in High Court to cancel bails of accused involved in burning alive Christian couple.

The Voice has contested the bails previously in Anti-terrorist courts and now in the High Court. The Voice will pursue the case even in Supreme Court as well
.

Pakistani court remands 47 Christians in custody after Muslim lynching following suicide attacks

Pakistani court remands 47 Christians in custody after Muslim lynching following suicide attacks
 
Lahore: April 30, 2015. (PCP) Forty-seven Pakistani Christians have been remanded in jail for their alleged involvement in the lynching of two Muslims after two deadly suicide bomb attacks on two churches which killed 17 people.
Lahore's Anti-Terrorism Court-III Judge Haroon Latif remanded them in custody after they were produced before him by the police.

An application was made to extend the detention of 22 people already in custody and to remand 25 other people who had been arrested and identified during the investigation parade held at Kot Lakhpat Jail.

The judge allowed all 47 to be held by police for a further 10 days, until May 8.

In the most recent example of atrocities committed against Christians, on March 15 two suicide bombers brazenly entered two separate churches in Youhanabad and blew themselves up.

At least 17 worshippers were killed and more than 80 were injured.

After the attack angered Christians got hold of two suspects and severely beat them before setting them on fire.

Although the police have presented a number of people in court, many Christians are still unaccounted for, with their loved one fearing they have been tortured by police.

The police is failing to accept knowledge of these missing people, saying they do not know what has happened to them.

It will remain to be seen how the authorities deal with the Christians accused of the lynching and whether those behind the bombings that sparked the reaction will be brought to justice.

കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാര്‍ത്ഥനാ യോഗ വാര്‍ഷികം

കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാര്‍ത്ഥനാ യോഗ വാര്‍ഷികം



കോലഞ്ചേരി : കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാര്‍ത്ഥനാ യോഗ വാര്‍ഷികം 23 ന് രാവിലെ 9.30 മുതല്‍ കോലഞ്ചേരി പ്രസാദം സെന്ററില്‍ നടക്കും. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും

സിറോ മലബാര്‍സഭാമിഷന്‍ വാര്‍ഷികാഘോഷങ്ങള്‍തുടങ്ങി

സിറോ മലബാര്‍സഭാമിഷന്‍ വാര്‍ഷികാഘോഷങ്ങള്‍തുടങ്ങി



തിരുവനന്തപുരം: സീറോ മലബാര്‍ സഭയുടെ തെക്കന്‍ മേഖല മിഷന്‍ ആരംഭിച്ചതിന്റെ 60-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അതിരമ്പുഴയില്‍ നടന്ന ചങ്ങനാശേരി അതിരൂപത ദിനത്തില്‍ വര്‍ണാഭമായ തുടക്കം.

1995 ഏപ്രില്‍ 29ന് പന്ത്രണ്ടാം പീയുസ് മാര്‍പാപ്പ പുറപ്പെടുവിച്ച മൂള്‍ത്തോരും ഫിദേലിയും എന്ന ഡിക്രി വഴിയാണ് കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആയൂര്‍, അമ്പൂരി മേഖലകളിലേക്ക് സീറോ മലബാര്‍ സഭയുടെ അജപാലന ശുശ്രൂഷ ആരംഭിച്ചത്.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍നിന്ന് ജൂബിലിയുടെ വിളംബര പതാക തെക്കന്‍ മേഖല വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം, പ്രോ-വികാരി ഫാ.ജോര്‍ജ് മാന്തുരുത്തി, കൊല്ലം ആയൂര്‍ ഫൊറോന വികാരി ഫാ.വര്‍ഗീസ് കൈതപ്പറമ്പില്‍, തെക്കന്‍ മേഖലയിലെ വിവിധ ഇടവകകളില്‍നിന്നുള്ള അല്മായ സന്യസ്ത പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 

സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. 

ജൂബിലിയുടെ വിപുലമായ ആഘോഷം സെപ്റ്റംബര്‍ 13ന് തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടക്കും. ജൂബിലിയുടെ സമാപനം നവംബറില്‍ തക്കല രൂപതയില്‍ നടക്കും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ ഈപ്പച്ചന്‍ പ്ളാക്കാട്ട്, മാത്യു കിഴക്കേച്ചിറയില്‍, ജോസ് പുന്നയ്ക്കാപ്പടവില്‍, ജേക്കബ് നിക്കോളാസ്, ഇമ്മാനുവല്‍ മൈക്കിള്‍ കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, 20 May 2015

Convocation ceremony of Syrian Orthodox Biblical and Liturgical Academy

Convocation ceremony of Syrian Orthodox Biblical and Liturgical Academy

Convocation of the first batch of Syrian Orthodox Biblical and Liturgical Academy of South Zone Region was held today at St. Gregorios Patriarchal Centre, Parumala. His Beatitude Aboon Mor Baselius Thomas I inaugurated the function and Mor Aphrem Mathews distributed certificates to those who have successfully completed the course. Mor Coorilose Geevarghese presided over the meeting.  About 50 lay women and men received certificates. A post diploma course will be offered to the graduates soon as a follow up program of this lay theological institute.

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് പള്ളി: യാക്കോബായ വിഭാഗം ഹര്‍ജി തള്ളി

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് പള്ളി: യാക്കോബായ വിഭാഗം ഹര്‍ജി തള്ളി

Mannathoor_Church

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് പള്ളിയെ സംബന്ധിച്ച് ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലം ആയി കിട്ടിയ ജില്ലാ കോടതി വിധി [O S 41/2002] അസ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യാക്കോബായ സഭ കേരളാ ഹൈ കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ല എന്ന് കണ്ടെത്തി ബഹു കേരള ഹൈ കോടതി തള്ളി. ഇതോടെ ബഹു ജില്ലാ കോടതിയും ഹൈ കോടതിയും ഈ പള്ളിക്ക് 1934 ലെ സഭാ ഭരണഘടന പ്രകാരം മാത്രമേ ഭരണം നടത്താവൂ എന്ന ഓര്‍ത്തഡോക്‍സ്‌ സഭയുടെ നിലപട് അന്ഗീകരിച്ചിരിക്കുകയാണ്.
Section 92 നടപടി ക്രമം പൂര്‍ത്തിയാക്കി കേരളാ ഹൈകോടതിയില്‍ നിന്നും ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലമായി ഉണ്ടായ രണ്ടാമത്തെ വിധിയാണ് ഇത് എന്ന പ്രത്യേകത കൂടി ഈ വിധിക്ക് ഉണ്ട്.

Tuesday, 19 May 2015

സ്ത്രീ സമത്വം പാഠ്യ പദ്ധതിയിലേക്ക് ; ലഖ്‌നൗവില്‍ നിന്നൊരു മലയാളി മാതൃക

സ്ത്രീ സമത്വം പാഠ്യ പദ്ധതിയിലേക്ക് ; ലഖ്‌നൗവില്‍ നിന്നൊരു മലയാളി മാതൃക




കൊച്ചി : സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ കണക്കില്‍ മുന്‍നിരയിലുള്ള ഉത്തര്‍പ്രദേശിലെ വിദ്യാലയങ്ങളില്‍ ആദ്യമായി സ്ത്രീ സമത്വ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതി ആരംഭിക്കുമ്പോള്‍ സഫലമാകുന്നത് ഒരു മലയാളി സാമൂഹിക പ്രവര്‍ത്തകയുടെ കഠിനപ്രയത്‌നം.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളില്‍, പൈലറ്റ് പദ്ധതിയായി ലിംഗസമത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രത്യേക പാഠ്യപദ്ധതി ആരംഭിച്ചത് യുനിസെഫിന്റെ ലഖ്‌നൗ ഓഫിസില്‍ സോഷ്യല്‍ പോളിസി സ്‌പെഷലിസ്റ്റായ ഡോ. പീയൂഷ് ആന്റണിയുടെ ശ്രമഫലമായാണ്.
ദൂരദര്‍ശന്‍ നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിതവിദ്യാലയം, സ്വകാര്യ ചാനലില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള റിയാലിറ്റി ഷോ എന്നിവയിലെ വിധികര്‍ത്താവെന്ന നിലയില്‍ മലയാളികള്‍ക്കു സുപരിചിതയാണ് ചങ്ങനാശ്ശേരി പാറയ്ക്കല്‍ പരേതരായ പി.വി. ആന്റണിയുടെയും തങ്കമ്മ ആന്റണിയുടെയും മകളായ ഡോ. പീയൂഷ്. കേരള സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ചില്‍നിന്ന് കൂര്‍ഗിലെ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് ഡോക്ടറേറ്റും നേടിയ പീയൂഷ്, ബാംഗ്ലൂരില്‍ 'സേവ് ദ ചില്‍ഡ്രനിലും' നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുമ്പാണ് യുനിസെഫില്‍ ചേര്‍ന്നത്.
യു.പി. പാഠ്യപദ്ധതി പരിഷ്‌കരണം ഒറ്റ വര്‍ഷം കൊണ്ട് സാധ്യമാക്കിയതിനു പിന്നില്‍ രണ്ടു സ്ത്രീകള്‍ കൂടിയുണ്ട്. ഡോ. പീയൂഷിന് അനുമതിയും സഹായവും നല്‍കിയ യുനിസെഫിന്റെ ലഖ്‌നൗ ചീഫ് ഓഫ് ഫീല്‍ഡ് ഓഫിസര്‍ നിലഫര്‍ പോര്‍സാന്റും പാഠ്യപദ്ധതി തയ്യാറാക്കി നല്‍കിയ സാഝി ദുനിയ എന്ന സംഘടനയുടെ അമരക്കാരി, ലഖ്‌നൗ സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍ ഡോ. രൂപ് രേഖ വര്‍മ്മയും.
'' സംസ്ഥാനത്തെ സ്ത്രീകളുമായി രണ്ടര വര്‍ഷമായി അടുത്തിടപഴകുന്നതിനാല്‍ അവര്‍ വീട്ടിനുള്ളിലും പുറത്തും നേരിടുന്ന പീഡനങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ മേയ് പതിനാലിന് ബദായുവില്‍ ദലിതരായ രണ്ടു സഹാദരികള്‍ ബലാല്‍ക്കാരത്തിനു ശേഷം കൊല്ലപ്പെട്ട സംഭവം കൂടിയായപ്പോള്‍, ലിംഗമൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതി ഉത്തര്‍പ്രദേശില്‍ നടപ്പാക്കാന്‍ വൈകിക്കൂടെന്നു തോന്നി. ഇക്കാര്യം നിലഫറുമായി സംസാരിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം സംസ്ഥാനത്തുടനീളം നടത്താന്‍ ഒരു പദ്ധതിക്ക് ഡോ. രൂപ്രേഖയുടെ സഹായം തേടാന്‍ നിലഫര്‍ നിര്‍ദ്ദേശിച്ചു. അവധിയെടുത്തിരുന്ന് ഞാന്‍ ഒരു കരട് പദ്ധതി രൂപപ്പെടുത്തി. അത് ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഡോ. രൂപ്രേഖ അംഗീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ മികച്ച പാഠങ്ങള്‍ തയ്യാറാക്കി ''- ഡോ. പീയൂഷ് പറഞ്ഞു. ആഴത്തിലുള്ള ഗവേഷണവും സര്‍ഗാത്മകതയും ആവശ്യപ്പെടുന്നതായിരുന്നു പാഠങ്ങളുടെ പൊളിച്ചെഴുത്ത്.
മാതൃകാപരമായ വേറെയും പദ്ധതികള്‍ ഡോ. പീയൂഷിന്റേതായുണ്ട്. ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുമ്പോള്‍ എസ്.എം.എസ്. വഴി കലക്ടറും ജില്ലാ അധികാരികളും പരാതി സ്വീകരിക്കുന്ന 'പരിഷ്‌കാരം' എന്ന പദ്ധതി പീയൂഷ് രൂപകല്‍പ്പന ചെയ്ത് മേദക് ജില്ലയില്‍ നടപ്പാക്കി . പദ്ധതി അതേപടി പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ ' സമാധാന്‍' എന്ന പേരില്‍ നടപ്പാക്കിയത് അതിന്റെ വന്‍വിജയത്തിനു തെളിവാണ്.
സമത്വ പാഠങ്ങള്‍ പ്രീപ്രൈമറി തലം മുതല്‍ പകര്‍ന്നു നല്‍കുന്ന സിലബസ് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മുമ്പുതന്നെയുണ്ട്. ഡല്‍ഹി സംഭവത്തിനുശേഷം സി.ബി.എസ്.ഇ. പാഠങ്ങളിലും ലിംഗമൂല്യങ്ങള്‍ സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തി. പക്ഷേ, ഉത്തര്‍പ്രദേശ് പോലെയൊരു സംസ്ഥാനത്ത് ഇതു നടപ്പാക്കാന്‍ സാധിച്ചത് വലിയ നേട്ടമായി സാമൂഹിക പ്രവര്‍ത്തകര്‍ കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കി ഈ മാസം ഒന്നിനു ക്ലാസുകള്‍ തുടങ്ങി. 
(Mathrubhumi)

Thursday, 14 May 2015

സുരക്ഷിതമായ ഭക്ഷണമാണ് ഇന്നിന്റെ ആവശ്യം: മാര്‍ ജോസഫ് പെരുന്തോട്ടം

സുരക്ഷിതമായ ഭക്ഷണമാണ് ഇന്നിന്റെ ആവശ്യം: മാര്‍ ജോസഫ് പെരുന്തോട്ടം


          ആധുനിക കാലഘട്ടത്തില്‍ സമൂഹം നേരിടുന്ന വെല്ലുവിളിയാണ് സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യതക്കുറവെന്നും ഇതിനെ പ്രതിരോധിക്കാന്‍ ജൈവപച്ചക്കറി കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്ന ശുദ്ധമായ പച്ചക്കറി ഭക്ഷിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മീഡിയാവില്ലേജിന്റെ നേതൃത്വത്തില്‍ 'ജീവനം - ആയുസ്സുകൂട്ടാന്‍ അടുക്കളത്തോട്ടം' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. 22, 23, 24 തിയ്യതികളില്‍ മീഡിയാവില്ലേജില്‍ നടക്കുന്ന ജീവനം മേളയ്ക്ക് മുന്നോടിയായിനടന്ന സമ്മേളനത്തില്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ഫാ. ജോസ് നിലവന്തറ, സിബിച്ചന്‍ തരകന്‍പറമ്പില്‍, സി.ജെ.ജോസഫ് ചെമ്പകത്തുപറമ്പില്‍, ജി.നീലകണ്ഠന്‍ പോറ്റി, സലിം മുല്ലശ്ശേരി, ബേബിച്ചന്‍ മാന്തറ, മണിയപ്പന്‍ പള്ളിക്കൂട്ടുമ്മ തുടങ്ങിയവര്‍ സംസാരിച്ചു.

മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ

മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ

മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ
കോട്ടയം: യു.ഡി.എഫ് മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ സത്യസന്ധമല്ളെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.
ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ കാര്യങ്ങള്‍ നോക്കണമെന്നില്ല. വിഷയത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍ സഭ തയാറല്ളെന്നും കത്തോലിക്ക ബാവ മാധ്യമങ്ങളോട് പറഞ്ഞു.

Tuesday, 12 May 2015

കമ്മിറ്റിക്കു പള്ളിനിര്‍മാണം കമ്മീഷന്‍ വ്യവസായം; ഇറക്കുമതിചെയ്‌ത ഗ്രാനൈറ്റ്‌ പള്ളിയിലെത്തിയില്ല

കമ്മിറ്റിക്കു പള്ളിനിര്‍മാണം കമ്മീഷന്‍ വ്യവസായം; ഇറക്കുമതിചെയ്‌ത ഗ്രാനൈറ്റ്‌ പള്ളിയിലെത്തിയില്ല
mangalam malayalam online newspaper


കൊച്ചി: ഇടപ്പള്ളിപ്പള്ളിയുടെ നിര്‍മാണച്ചെലവ്‌ വിവാദത്തിലായ പശ്‌ചാത്തലത്തില്‍ മധ്യകേരളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പല ദേവാലയങ്ങളുടെയും അണിയറക്കാര്‍ അങ്കലാപ്പിലായി. പള്ളി പുതുക്കിപ്പണിയുടെ പേരില്‍ അമ്പരപ്പിക്കുന്ന തുക ചെലവിടാന്‍ പദ്ധതി തയാറാക്കുന്നതിനിടെ നിര്‍മാണത്തിലെ ആര്‍ഭാടത്തിനെതിരേ കത്തോലിക്ക സഭാ നേതൃത്വം പരസ്യമായി രംഗത്തുവന്നതാണ്‌ പല പള്ളികളുടെയും ചുമതലക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്‌.

പല പള്ളികളും ഇപ്പോള്‍തന്നെ ദശകോടികള്‍ മുടക്കി മോടികൂട്ടലിനുള്ള തയാറെടുപ്പിലാണ്‌. മേലില്‍ നിര്‍മാണജോലികള്‍ക്ക്‌ കൃത്യമായി എസ്‌റ്റിമേറ്റും പ്ലാനും ഉണ്ടാകണമെന്നാണ്‌ സഭ വ്യക്‌തമാക്കിയിട്ടുള്ളത്‌.
തീര്‍ഥാടനകേന്ദ്രം എന്ന നിലയില്‍ ഇടപ്പള്ളിപ്പള്ളിക്കു സഭാ നേതൃത്വം അനുവദിച്ച സ്വാതന്ത്ര്യം ചുമതലക്കാര്‍ ചേര്‍ന്ന്‌ ദുര്‍വിനിയോഗം ചെയ്‌തതിന്റെ ഫലമായാണ്‌ കടുത്ത നിലപാട്‌ സഭാ നേതൃത്വത്തിനു കൈക്കൊള്ളേണ്ടിവന്നത്‌.
നിര്‍മാണച്ചെലവ്‌ സംബന്ധിച്ച്‌ പുറത്തുവരുന്ന കണക്കുകളില്‍ ഇനിയും വ്യക്‌തത കൈവന്നിട്ടില്ല. 15 വര്‍ഷം മുമ്പ്‌ പള്ളിയുടെ പുതുക്കിപ്പണി തുടങ്ങുമ്പോള്‍ അതിനുവേണ്ടി പ്രത്യേക അക്കൗണ്ടോ രേഖകളോ ഉണ്ടായിരുന്നില്ലെന്ന്‌ ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എട്ടു വര്‍ഷത്തോളം കഴിഞ്ഞപ്പോഴാണ്‌ കൃത്യമായ രേഖകള്‍ പള്ളി അധികൃതര്‍ക്കുപോലും ലഭിച്ചതത്രേ.
വ്യക്‌തികളാണ്‌ കണക്കുകള്‍ കൈയാളിക്കൊണ്ടിരുന്നത്‌. നിര്‍മാണ സാമഗ്രികള്‍ പൂര്‍ണമായി പള്ളിക്കുവേണ്ടി ഉപയോഗിച്ചിട്ടില്ല. സാമ്പിളിനത്തില്‍ കൊണ്ടുവന്ന ഗ്രാനൈറ്റ്‌, മാര്‍ബിള്‍, ടൈല്‍സ്‌, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, അലങ്കാരലൈറ്റുകള്‍ എന്നിവ വ്യക്‌തികളുടെ കൈകളിലേക്കുപോയി. പള്ളിയുടെ തറയുടെ നിര്‍മാണത്തിന്‌ ഇറക്കുമതി ചെയ്‌ത വെള്ള മാര്‍ബിളിന്റെ നല്ല പങ്കും ഇത്തരത്തില്‍ കാണാതായിട്ടുണ്ടെന്നാണ്‌ ആക്ഷേപം. ഇതേച്ചൊല്ലി ഇടവകാംഗങ്ങളും കമ്മിറ്റി അംഗങ്ങളും തമ്മില്‍ ഒരുഘട്ടത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
ഇറക്കുമതി ചെയ്‌ത ഓരോ സാധനങ്ങള്‍ക്കും കമ്മിഷന്‍ ചോദിച്ചുവാങ്ങിയാണ്‌ ഇടനിലക്കാര്‍ വിലസിയത്‌. ശില്‍പനിര്‍മാണത്തിനായി എത്തിയവരില്‍നിന്ന്‌ നിര്‍മാണത്തുകയുടെ അഞ്ച്‌ ശതമാനം കമ്മിഷനായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ജോലിയില്‍നിന്നു പിന്മാറിയ ചരിത്രമുണ്ട്‌. അള്‍ത്താര അലങ്കരിക്കാന്‍ ഇറ്റലിയില്‍നിന്ന്‌ കൊണ്ടുവന്ന ഗോള്‍ഡന്‍ സില്‍വര്‍ ഫോയിലുകള്‍ വാങ്ങിയ ഇനത്തിലും പാനലിങ്ങിനായി തടി വാങ്ങിയ വകയിലും തുടങ്ങി കൊടിമര നിര്‍മാണത്തിനു വാങ്ങിയ പിച്ചളയില്‍വരെ അഴിമതിയുടെ തിളക്കമുണ്ടെന്ന ആക്ഷേപം ശക്‌തമാണ്‌. 
(Mangalam)

കുടുംബത്തോടൊപ്പം സഭയിലും സമൂഹത്തിലും നവീകരണം അനിവാര്യം-മാര്‍ ആലഞ്ചേരില്‍

കുടുംബത്തോടൊപ്പം സഭയിലും സമൂഹത്തിലും നവീകരണം അനിവാര്യം-മാര്‍ ആലഞ്ചേരില്‍
 
വൈക്കം: ലോകത്തില്‍ നന്മയുടെ പ്രകാശമെത്തിക്കാന്‍ ക്രൈസ്തവ സമൂഹത്തിന്റെ കൂട്ടായ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുടുംബത്തോടൊപ്പം സഭയിലും സമൂഹത്തിലും നവീകരണം നടക്കേണ്ടത് അനിവാര്യമാണെന്നും സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരില്‍ പറഞ്ഞു.
വൈക്കം ഫൊറോനയുടെ നേതൃത്വത്തില്‍ 19 ഇടവകപള്ളികള്‍ പങ്കെടുത്ത കുടുംബ വിശുദ്ധീകരണ ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപനച്ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നേടല്‍ പള്ളിമൈതാനത്ത് അഞ്ചുദിവസം നീണ്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചത് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ ആയിരുന്നു. ഫൊറോനപ്പള്ളി വികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളി , ഫാ. ജോസഫ് ഓടനാട്, ഫാ. ജോസ് ചാതേലി, ഫാ. ഡിറ്റോ കദളിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. 19 ഇടവക പള്ളികളിലെ വൈദികരും സന്ന്യാസിനിമാരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.

Monday, 11 May 2015

Wednesday, 6 May 2015