തിരുവനന്തപുരം:
സീറോ മലബാര്‍ സഭയുടെ തെക്കന്‍ മേഖല മിഷന്‍ ആരംഭിച്ചതിന്റെ 60-ാം
വാര്‍ഷികാഘോഷങ്ങള്‍ക്ക് അതിരമ്പുഴയില്‍ നടന്ന ചങ്ങനാശേരി അതിരൂപത
ദിനത്തില്‍ വര്‍ണാഭമായ തുടക്കം.
1995 ഏപ്രില്‍ 29ന് പന്ത്രണ്ടാം പീയുസ് മാര്‍പാപ്പ പുറപ്പെടുവിച്ച മൂള്‍ത്തോരും ഫിദേലിയും എന്ന ഡിക്രി വഴിയാണ് കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, ആയൂര്‍, അമ്പൂരി മേഖലകളിലേക്ക് സീറോ മലബാര്‍ സഭയുടെ അജപാലന ശുശ്രൂഷ ആരംഭിച്ചത്.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍നിന്ന് ജൂബിലിയുടെ വിളംബര പതാക തെക്കന്‍ മേഖല വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം, പ്രോ-വികാരി ഫാ.ജോര്‍ജ് മാന്തുരുത്തി, കൊല്ലം ആയൂര്‍ ഫൊറോന വികാരി ഫാ.വര്‍ഗീസ് കൈതപ്പറമ്പില്‍, തെക്കന്‍ മേഖലയിലെ വിവിധ ഇടവകകളില്‍നിന്നുള്ള അല്മായ സന്യസ്ത പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
ജൂബിലിയുടെ വിപുലമായ ആഘോഷം സെപ്റ്റംബര്‍ 13ന് തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടക്കും. ജൂബിലിയുടെ സമാപനം നവംബറില്‍ തക്കല രൂപതയില്‍ നടക്കും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ ഈപ്പച്ചന്‍ പ്ളാക്കാട്ട്, മാത്യു കിഴക്കേച്ചിറയില്‍, ജോസ് പുന്നയ്ക്കാപ്പടവില്‍, ജേക്കബ് നിക്കോളാസ്, ഇമ്മാനുവല്‍ മൈക്കിള്‍ കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0 അഭിപ്രായ(ങ്ങള്‍):