കൊച്ചി: കോടനാട് എമ്പക്കോട് കരയില്‍ ഹൈലാന്‍ഡ് ഇമ്മാനുവല്‍ േെഫലാഷിപ്പ് സ്ഥലം വാങ്ങി പണിയുന്ന ആരാധാനാലയത്തെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആരാധനാലയം പണിയുന്നതിന് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തികരിച്ച്, ജില്ലാ കളക്ടറുടെ അനുമതിയും നേടിയിട്ടുണ്ട്.
ചില സാമൂഹിക ദ്രോഹികള്‍ ആരാധനാലയത്തിന്റെ പണികള്‍ തടസ്സപ്പെടുത്തുകയാണെന്നും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഹൈലാന്‍ഡ് ഇമ്മാനുവല്‍ ഫെലോഷിപ്പ് ഭാരവാഹികളായ ബേസില്‍ ജോസ്, ബോസ് ചെറിയച്ചേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
0 അഭിപ്രായ(ങ്ങള്‍):