Tuesday, 12 May 2015

കുടുംബത്തോടൊപ്പം സഭയിലും സമൂഹത്തിലും നവീകരണം അനിവാര്യം-മാര്‍ ആലഞ്ചേരില്‍

 
വൈക്കം: ലോകത്തില്‍ നന്മയുടെ പ്രകാശമെത്തിക്കാന്‍ ക്രൈസ്തവ സമൂഹത്തിന്റെ കൂട്ടായ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുടുംബത്തോടൊപ്പം സഭയിലും സമൂഹത്തിലും നവീകരണം നടക്കേണ്ടത് അനിവാര്യമാണെന്നും സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരില്‍ പറഞ്ഞു.
വൈക്കം ഫൊറോനയുടെ നേതൃത്വത്തില്‍ 19 ഇടവകപള്ളികള്‍ പങ്കെടുത്ത കുടുംബ വിശുദ്ധീകരണ ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപനച്ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നേടല്‍ പള്ളിമൈതാനത്ത് അഞ്ചുദിവസം നീണ്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിച്ചത് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ ആയിരുന്നു. ഫൊറോനപ്പള്ളി വികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളി , ഫാ. ജോസഫ് ഓടനാട്, ഫാ. ജോസ് ചാതേലി, ഫാ. ഡിറ്റോ കദളിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. 19 ഇടവക പള്ളികളിലെ വൈദികരും സന്ന്യാസിനിമാരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.

0 അഭിപ്രായ(ങ്ങള്‍):