മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ ഏഴാം കാതോലിക്കാ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ്
പ്രഥമന്‍ വലിയ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ പരിശുദ്ധ ബാവാ
അന്ത്യവിശ്രമം കൊള്ളുന്ന പത്തനാപുരം മൌന്റ്റ് താബോര്‍ ദയറയില്‍
ആചരിച്ചു.പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തില്‍
പത്തനാപുരം ദയറ ചാപ്പലില്‍ വി.കുര്‍ബാന അര്‍പ്പിച്ചു, മെത്രാപ്പോലീത്തമാര്‍
വി.കുര്‍ബാനയില്‍ സഹകാര്‍മ്മീകത്വം വഹിച്ചു.തുടര്‍ന്നു കബറിങ്കല്‍ ധൂപ
പ്രാര്‍ത്ഥന നടത്തി.പരിശുദ്ധ വലിയ ബാവായുടെ
ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ചു അടൂര്‍- കടമ്പനാട് ഭദ്രാസന
യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പദയാത്രയ്ക്ക്
ഭദ്രാസനാധിപന്‍ ഡോ.സഖറിയ മാര്‍ അപ്രേം നേത്രത്വം നല്‍കി
0 അഭിപ്രായ(ങ്ങള്‍):